വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു?

വോട്ട് ചോരി, കേരളത്തിലും പരീക്ഷിച്ചു? 3.69 ലക്ഷം വോട്ടുകൾ എവിടെ നിന്ന് വന്നു?
Apr 15, 2026 07:38 PM | By PointViews Editor

     ഇലക്ഷൻ കമ്മീഷന്റെ മേൽ ആരോപിക്കപ്പെട്ട വോട്ട് തട്ടിപ്പ് (VoteChori) കേരളത്തിലും പരീക്ഷിച്ചു എന്ന സംശയം വർധിക്കുകയാണ്. വോട്ടിങ്ങ് ശതമാനത്തെ കുറിച്ച് ഇഴകീറി ചർച്ച നടത്താറുള്ള വിജയൻസ് പാർട്ടി കേരള മൗനത്തിലാണ്. ബിജെപിയുമായി ഡീൽ മാത്രമല്ല അകിടിങ്ങും നടത്തിയിട്ടുണ്ടോ എന്ന് സംശയമാണുയരുന്നത്. യാതൊരു യുക്തിക്കും നിരക്കാത്ത, പച്ചക്കള്ളം നിറഞ്ഞ കണക്കുകളാണ് ഒടുവിൽ കമ്മീഷൻ ഇപ്പോൾ പുറത്തുവിട്ടുകൊണ്ടിരിക്കുന്നത്. ഈ ലളിതമായ കണക്കൊന്ന് പരിശോധിച്ചു നോക്കൂ:

​കമ്മീഷന്റെ കണക്കുകളിലെ പൊരുത്തക്കേട് നോക്കുക. കണക്കുകൾ മാറുന്നു, തെറ്റുന്നു. പലചരക്ക് കടയിൽ നിന്ന് വീട്ടു സാമാനങ്ങൾ വാങ്ങുന്നതിൻ്റെ വില കൂട്ടുന്നതിൽ പറ്റുന്ന തെറ്റുപോലെയാണോ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ വോട്ട് കണക്ക് മാറുന്നതും മറിയുന്നതുമൊക്കെ? എന്തായാലും ഇലക്ഷൻ കമ്മീഷൻ പുറത്തുവിട്ടു കൊയിരിക്കുന്ന കണക്കുകൾ സംശയകരമാണെന്ന് ആക്ഷേപം വ്യാപിച്ചിട്ടുണ്ട്. കിട്ടിയ കണക്ക് പരിശോധിക്കാം -

​ആദ്യ കണക്ക്: ആകെ പോൾ ചെയ്തത് 2,12,43,942 വോട്ടുകൾ. ഇത് ആകെയുള്ള വോട്ടിന്റെ 78.27% ആണെന്ന് കമ്മീഷൻ പറയുന്നു. അങ്ങനെയെങ്കിൽ കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം ഏകദേശം 2.71 കോടി വരും.

​പുതിയ അവകാശവാദം: എന്നാൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറയുന്നത് പോളിംഗ് 79.63% ആണെന്നാണ്! അതായത് ഒറ്റയടിക്ക് വർദ്ധിച്ചത് 1.36%.

​മാജിക് വോട്ടുകൾ: ആകെയുള്ള 2.71 കോടി വോട്ടിന്റെ 1.36% എന്ന് പറഞ്ഞാൽ അത് 3.69 ലക്ഷം വോട്ടുകളാണ്! ഇവിടെയാണ് നമ്മൾ ഗൗരവമായി ചിന്തിക്കേണ്ടത്:

സർവീസ് വോട്ടുകളുടെയും പോസ്റ്റൽ വോട്ടുകളുടെയും കണക്ക് ഇനിയും വരാനുണ്ടെന്നാണ് ഈ വർദ്ധനവിന് അവർ നൽകുന്ന ന്യായീകരണം. കേരളത്തിൽ സർവീസ് വോട്ടുകളും പോസ്റ്റൽ വോട്ടുകളും കൂടി 3.69 ലക്ഷം വരുമോ? ഒരിക്കലുമില്ല! അപ്പോൾ പിന്നെ ആരുടെ വോട്ടുകളാണ് പാതിരാത്രിയിൽ ഈ മെഷീനുകളിലേക്ക് ഒഴുകിയെത്തിയത്?

​ഇതാണ് നമ്മൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന 'വോട്ട് ചോരി'. വോട്ടെണ്ണൽ ദിവസം ഇവിഎമ്മുകളിൽ കടന്നുകൂടാൻ പോകുന്ന ബിജെപി-സിപിഎം അവിശുദ്ധ സഖ്യത്തിന്റെ 'പ്രേത വോട്ടുകൾക്ക്' (Ghost Votes) മുൻകൂർ ജാമ്യമെടുക്കുകയാണ് ഇലക്ഷൻ കമ്മീഷൻ.

​യുഡിഎഫ് പോരാളികൾ ജാഗ്രത പാലിക്കേണ്ട സമയമായി.

എന്താണ് എവിടെ നടക്കുന്നത് എന്ന് കൃത്യമായി മനസ്സിലാക്കി, ഈ വോട്ട് കൊള്ള പൊളിച്ചടുക്കി കേരളം ഇന്ത്യക്ക് തന്നെ മാതൃകയാവണം! ഒരു കാരണവശാലും ഈ കള്ളക്കണക്കുകൾ വെച്ച് വോട്ടെണ്ണാൻ നമ്മൾ അനുവദിക്കരുത്. ബൂത്തുകളിലെ ഫോം 17 സി കണക്കുകൾ ആയുധമാക്കി പ്രതിരോധം തീർക്കുക!

Vote stealing, tried in Kerala too? Where did 3.69 lakh votes come from?

Related Stories
വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

May 5, 2026 08:05 AM

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ് ബോർഡ്.

വിജയനേയും ഗോവിന്ദനേയും വേണ്ട, പി.ജയരാജനേയും സ്വരാജിനേയും വേണമെന്ന് ഈരായിക്കൊല്ലി ചെങ്കോട്ടമുക്ക് സഖാക്കളുടെ ഫ്ലക്സ്...

Read More >>
ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

May 4, 2026 10:56 PM

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ ചെന്നിത്തലയ്ക്കെതിരെ പരാതിക്കാരൻ്റെ കുറിപ്പ് വിവാദമാകുന്നു.

ടൈറ്റാനിയം അഴിമതിയിൽ കോൺഗ്രസിനെ സംശയത്തിൻ്റെ മുനയിൽ എത്തിച്ച രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കരുത്. സിബിഐ അന്വേഷിക്കുന്ന കേസിൽ...

Read More >>
പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

May 4, 2026 09:59 PM

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന് മുന്നിലെത്തിക്കണം.

പ്രതികാരത്തിന് കൊതിച്ച് ആ ആത്മാക്കൾ പിണറായി പാറപ്പുറത്തേക്ക് എത്തുന്നു. ആ കേസുകളിലെ യഥാർത്ഥ ക്രിമിനലിനെ ജനത്തിന്...

Read More >>
ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

May 3, 2026 10:28 AM

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത് !

ആഹ്ളാദിച്ചോളൂ, പക്ഷെ അതിര് വിടരുത്...

Read More >>
ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

May 3, 2026 09:09 AM

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ താഴെ.

ഇന്ന് ലോക പത്രസ്വാതന്ത്ര്യദിനം, ഇടിഞ്ഞു വീണ് ഭാരതത്തിൻ്റെ റാങ്ക്. സ്ഥാനം പാക്കിസ്ഥാനേക്കാൾ...

Read More >>
വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം തുടങ്ങി

May 2, 2026 06:55 PM

വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം തുടങ്ങി

വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം...

Read More >>
Top Stories